ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് കപ്പലിലുള്ള മലയാളികളാണ് വിവരം. ഏപ്രില്‍ 1ന് സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ ഇറാന്‍ എംബസി ആക്രമിച്ചതോടെ, ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS
യു.എ.ഇയില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു കപ്പല്‍. റെവല്യൂഷനറി ഗാര്‍ഡും തീരസേനയും കപ്പല്‍ വളഞ്ഞ് ഇറാന്റെ ജലാതിര്‍ത്തിയിലേക്ക് മാറ്റുകയായിരുന്നു. കമാന്‍ഡോകള്‍ ഹെലികോപ്ടറിലെത്തി കപ്പലില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy