പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറിയതിന് വനിതാ സുഹൃത്തിനെ കൊന്ന് അതിഥിത്തൊഴിലാളി; പ്രതിയെ പിടികൂടി കേരള പോലീസ്

പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറിയതിന് വനിതാ സുഹൃത്തിനെ കൊന്ന് അതിഥിത്തൊഴിലാളി. ആലപ്പുഴ പാണാവള്ളിയിലാണ് സംഭവം. ഒഡീഷക്കാരി റിതിക സാഹുവാണ് കൊല്ലപ്പെട്ടത് . പ്രതി ഒഡീഷക്കാരന്‍ സാമുവല്‍ രൂപമതിയെ മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറിയതാണ് കൊലയ്ക്ക് കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുകhttps://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഒഡിഷയിലെ കാണ്ഡമല്‍ സ്വദേശിയായ റിതിക സാഹുവിന് ഈ മാസം രണ്ടിന് പുലര്‍ച്ചെയാണ് കുത്തേറ്റത്. പെരുമ്പളം കവലയിലെ സ്വകാര്യ കമ്പനിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ വ്യാഴാഴ്ച്ച മരിച്ചു. റിതിക സാഹുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഒഡിഷയിലേക്ക് കൊണ്ടു പോയിരുന്നു.
റിതകയുടെ സുഹൃത്ത് സാമുവേല്‍ രൂപമതിയാണ് പ്രതിയെന്ന് അന്വേഷണത്തില്‍ പൊലീസ തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാള്‍ നാടു വിട്ടിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോള്‍ പ്രതിയുടെ സ്ഥലത്തെപ്പറ്റി വിവരങ്ങള്‍ കിട്ടി. സാമുവേലിനെ തേടി പൂച്ചാക്കല്‍ പോലീസ് ഒഡീഷയിലെത്തി. മാവോയിസ്റ്റ് സ്വാധീനമേഖലയായ റമനിഗുഡയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി.
നാലു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. റിതിക ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം. പിടിയിലായ സാമുവേല്‍ രൂപമതിയുമായി വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy