ഇതുവരെ കിട്ടിയത് 14 കോടി രൂപയോളം, ഇനി ആറുദിവസം മാത്രം; റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരേ മനസോടെ കൈകോര്‍ത്ത് ആഗോള മലയാളികള്‍

റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരേ മനസോടെ കൈകോര്‍ത്ത് ആഗോള മലയാളികള്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി കഠിന ശ്രമത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹം. മോചനദ്രവ്യമായി വേണ്ടത് 34 കോടി ഇന്ത്യന്‍ രൂപ (ഒന്നര കോടി സൗദി റിയാല്‍) ആണ്. ഇത്രയും പണം സമാഹരിച്ച് കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ അബ്ദുറഹീമിന്റെ ജീവന്‍ രക്ഷിക്കാനും ജയില്‍ മോചനത്തിനും സാധിക്കൂ. ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രവാസി മലയാളി സമൂഹം മുന്‍കൈയ്യെടുത്ത് രൂപവത്കരിച്ച റഹീം സഹായ സമിതി ഇതിനകം പതിനാല് കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞു. സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സജീവ കാമ്പയിന്‍ നടക്കുന്നുണ്ട്. റിയാദില്‍ റഹീം നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളി സമൂഹവും അവര്‍ വഴി ദേശ വ്യത്യാസമില്ലാതെ മനുഷ്യസ്‌നേഹികളും സഹായ ഹസ്തവുമായി മുന്നിലുണ്ടെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. സാദിഖ് അലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഫാദര്‍ മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ഹകീം നദ്വി, മുനവ്വറലി ശിഹാബ് തങ്ങള്‍, സിംസാറുല്‍ ഹഖ് ഹുദവി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലി കുട്ടി, എളമരം കരീം, എം.കെ. രാഘവന്‍ എം.പി, വി.കെ.സി. മുഹമ്മദ് കോയ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ, മത സാമൂഹിക സംഘടനാ നേതാക്കളെല്ലാം സ്വന്തം സംഘടനകള്‍ വഴിയും സൗഹൃദ സ്വാധീന വലയം വഴിയും ധനസമാഹരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy