കേരളത്തിൽ റോഡപകട മരണങ്ങൾ കുറഞ്ഞെന്ന് എംവിഡി

കേരളത്തിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെന്ന് മോട്ടർ വാഹന വകുപ്പ്. എഐ ക്യാമറ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ജനം പാലിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയതാണ് അപകടമരണങ്ങളുടെ എണ്ണം കുറയാൻ കാരണമായതെന്നും എംവിഡി പറഞ്ഞു. 2022ൽ മരണസംഖ്യ 4317 ആയിരുന്നെങ്കിൽ 2023ൽ അത് 4010 ആയി, 307 പേരുടെ കുറവ് രേഖപ്പെടുത്തിയെന്ന് എംവിഡി ചൂണ്ടിക്കാണിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy