വിദേശത്തിരുന്ന് നാട്ടിലുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സ്വഗ്ഗി. കമ്പനിയുടെ ഇന്‍സ്റ്റമാര്‍ട്ട് പ്ലാറ്റ്‌ഫോമിലാണ് ദീപാവലി സമ്മാനം ഒരുക്കുന്നത്. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. യുഎസ്, കാനഡ, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് സ്വിഗ്ഗി അറിയിച്ചു. അന്താരാഷ്ട്ര ലോഗിന്‍ ഫീച്ചറില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് നാട്ടിലെ വിലാസത്തില്‍ പെട്ടെന്ന് തന്നെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. ദീപാവലി സ്വീറ്റ്സ് തന്നെയാകും പ്രധാന ഓര്‍ഡറുകള്‍ എന്നാണ് കണക്കുകൂട്ടല്‍. പണമിടപാട് ക്രെഡിറ്റ് കാര്‍ഡ് വഴിയോ യുപിഐ വഴിയോ നിര്‍വഹിക്കാനാകും. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആവശ്യങ്ങളെ തുടര്‍ന്നാണ് ഈ സേവനം ആരംഭിക്കുന്നതെന്ന് സ്വിഗ്ഗി സഹസ്ഥാപകന്‍ ഫാനി കിഷന്‍ പറഞ്ഞു. സ്വിഗ്ഗിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താനാകും. കേരളത്തിലെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ഹോട്ടലുകള്‍ പരീക്ഷിച്ച് വിജയിച്ച ബിസിനസ് തന്ത്രമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5