Advertisment

ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍; സംസ്ഥാനത്തെ ഈ വിമാനത്താവളത്തിന്റെ ശൈത്യകാല ഷെഡ്യൂള്‍ അറിയാം

Advertisment

കണ്ണൂര്‍: 2024- 25 ലെ ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നതാള്‍ പുതിയ ഷെഡ്യൂള്‍. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കും ദമാമിലേക്കുമുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ 2024 ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരി മുതല്‍ അഞ്ച് വിമാനം ബേസ് ചെയ്തുകൊണ്ട് കണ്ണൂരില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഈ നീക്കം കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളടക്കമുളള സ്ഥലങ്ങളിലേക്ക് അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ സര്‍വീസുകളും വിമാനത്താവളം വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന ഫ്‌ളൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് ഉണ്ടാകും.

Advertisment
  • ഗള്‍ഫ് രാജ്യങ്ങളിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കും.
  • അബുദാബിയിലേക്ക് ആഴ്ചയില്‍ 17 സര്‍വീസുകളാണ് കണ്ണൂരില്‍ നിന്നുളളത്.
  • ഷാര്‍ജയിലേക്കും ദോഹയിലേക്കും ആഴ്ചയില്‍ 12 സര്‍വീസുകള്‍ വീതമാണ് ഉളളത്
  • എട്ട് സര്‍വീസുകള്‍ ദുബൈയിലേക്കും ഏഴ് സര്‍വീസുകള്‍ മസ്‌കറ്റിലേക്കും ഒരുക്കിയിരിക്കുന്നു
  • ബഹ്റൈന്‍, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ട് സര്‍വീസുകളും റാസല്‍-ഖൈമയിലേക്കും ദമ്മാമിലേക്കും ആഴ്ചയില്‍ മൂന്ന് യാത്രകളുമാണ് ഉളളത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group