സംസ്ഥാന സർക്കാരിൻ്റെ പ്രവാസി ക്ഷേമനിധിയിലെ അംഗത്വം നഷ്ടമായവർക്ക് പുനഃസ്ഥാപിക്കാൻ വീണ്ടും അവസരമൊരുക്കി പ്രവാസി ക്ഷേമബോർഡ്. അംഗത്വം പുനഃസ്ഥാപിക്കുമ്പോൾ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. പ്രവാസികൾക്കും നിലവിൽ നാട്ടിൽ കഴിയുന്ന പ്രവാസികൾക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്ന് ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ പറഞ്ഞു. ക്ഷേമനിധി അംഗത്വം നഷ്ടമാകുന്നത് അംശദായം അടയ്ക്കുന്നതിൽ വീഴ്ച വന്നത് കൊണ്ടാണ്. കുടിശ്ശികനിവാരണത്തിനായി ജില്ലതോറും വിപുലമായ അദാലത്തുകൾ സംഘടിപ്പിക്കാൻ പ്രവാസി ക്ഷേമബോർഡ് ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യം ജില്ലാ ആസ്ഥാനങ്ങളിലും പിന്നീട് താലൂക്ക് അടിസ്ഥാനത്തിലും അദാലത്തുകൾ സംഘടിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU