നിരവധി പ്രവാസികളുടെ ജീവിതം തന്നെ മാറ്റിമറിച്ച നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികളെ തേടിയെത്തിയിരിക്കുകയാണ് ഭാഗ്യ സമ്മാനം. ഇത്തവണത്തെ പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് പേരാണ് വിജയിച്ചത്. ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനമായി നേടുക. രണ്ട് മലയാളികളും ഒരു പാകിസ്ഥാൻ പൗരനും. ദുബായിൽ 14 വർഷമായി താമസിക്കുന്ന റിയൽ എസ്റ്റേറ്റ് സൂപ്പർവൈസർ ഷൈൻ സാജുദ്ദീനാണ് സമ്മാനം നേടിയ മലയാളികളിൽ ഒരാൾ. സുഹൃത്തുക്കൾക്കൊപ്പം ഏഴ് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്ന ആളാണ് ഷൈൻ. വർഷങ്ങളായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം തേടിയെത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് വാങ്ങിയത് കൊണ്ട് സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കും. ഇതിലും വലിയ സമ്മാനത്തുക നേടുകയാണ് ഇനി തൻറെ ലക്ഷ്യം, ഷൈൻ പറഞ്ഞു. കുവൈറ്റിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ലിജിൻ ഏബിൾ ജോർജ് ആണ് മറ്റൊരു പ്രവാസി മലയാളി. 2016 മുതൽ ലിജിൻ കുവൈറ്റിലാണ്. ഒരു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട ലിജിൻ. സമ്മാനമൊന്നും ലഭിക്കാതെ വരുമ്പോൾ ഇടയ്ക്കൊക്കെ ടിക്കറ്റ് വാങ്ങുന്നത് നിർത്തും. പിന്നെയും തുടരും അങ്ങനെയാണ് ഇത്തവണത്തെ നറുക്കെടുപ്പിൽ പങ്കെടുത്തത്. തനിക്ക് കിട്ടിയ സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കും. ബമ്പർ പ്രൈസ് നേടുന്നത് വരെ ഗെയിം കളിക്കാനാണ് തീരുമാനം. എപ്പോഴാണ് ഭാഗ്യം വരികയെന്ന് പറയാനാകില്ല, അതുകൊണ്ട് ഗെയിം കളിക്കുന്നത് തുടരും, ലിജിൻ പറഞ്ഞു. പാകിസ്ഥാൻ സ്വദേശിയായ റിയാസത് ഖാൻ ആണ് മറ്റൊരു വിജയി. ഇദ്ദേഹം സെക്യൂരിറ്റി കോർഡിനേറ്ററായി ദുബായിൽ 19 വർഷമായി ജോലി ചെയ്ത് വരികയാണ്. 10 വർഷമായി ഇദ്ദേഹം മുടങ്ങാതെ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. സഹപ്രവർത്തകർക്കൊപ്പമായിരുന്നു ടിക്കറ്റ് ആദ്യമൊക്കെ വാങ്ങിയിരുന്നത്. എന്നാൽ അഞ്ച് വർഷമായി ഒറ്റയ്ക്കാണ് ഇദ്ദേഹം ഭാഗ്യം പരീക്ഷിക്കുന്നത്. ബാങ്ക് വായ്പ വീട്ടാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് തീരുമാനം. ബിഗ് ടിക്കറ്റിൽ വലിയ വിശ്വാസമുണ്ടെന്നും ഇത് സുതാര്യമാണ്, സത്യസന്ധമാണ് എന്നത് തന്നെയാണ് പ്രധാന കാരണമെന്നും റിയാസത് ഖാൻ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
പ്രൊമോഷൻ കാലയളവിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനും അവസരമുണ്ട്. ഇതിനായി സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ വാങ്ങാം. www.bigticket.ae സന്ദർശിച്ചോ അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റുകൾ വാങ്ങാം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ടെണ്ണം സൗജന്യമായി ലഭിക്കും.