ലെബനനിൽ കൂടതൽ പ്രവേശിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. സൈനികരോട് അതിർത്തി കടക്കാനാണ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ‘സൈനികരുടെ ‘സാധ്യമായ പ്രവേശനത്തിന്റെ’ മുന്നോടിയായേക്കാമെന്ന് ഇസ്രായേലി സൈനിക മേധാവി ജനറൽ ഹെർസി ഹലേവി സൈനികരോട് പറഞ്ഞു.ലെബനനിലേക്കുള്ള സാധ്യമായ പ്രവേശനത്തിന് സാഹചര്യം ഒരുക്കുന്നതിനും ഹിസ്ബുള്ളയെ തരംതാഴ്ത്തുന്നത് തുടരുന്നതിനുമാണ് ആക്രമണങ്ങൾ തുടരുന്നത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഇസ്രായേലികളെ ഒഴിപ്പിച്ചതിനാൽ ‘വടക്കൻ നിവാസികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരിക’ എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ഇസ്രായേലി സൈനിക മേധാവി പറഞ്ഞു. ബുധനാഴ്ച ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരിക്കേറ്റെന്നും ലബനൻ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 569 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെൽ അവീവിലേക്ക് ഹിസ്ബുല്ല മിസൈൽ തൊടുത്തു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത ‘ഖദർ 1’ മിസൈൽ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU