ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ദുബായ് പൊലീസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 76 ജീവനക്കാർക്കാണ് സൗജന്യ ഉംറ യാത്രയ്ക്ക് അവസരം നൽകിയത്. പതിനേഴാം തവണയാണ് ജീവനക്കാർക്ക് സൗജന്യ ഉംറയ്ക്ക് ദുബായ് പൊലീസ് അവസരം നൽകുന്നത്. ഈവർഷത്തെ രണ്ടാമത്തെ ഉംറയാണിത്. ഉംറ യാത്ര ആറുദിവസം നീണ്ടുനിൽക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ടോളറൻസ് വിഭാഗം ഉദ്യോഗസ്ഥൻ അബ്ദുല്ല അൽ ഫലാഹി പറഞ്ഞു. ഉംറ യാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ചയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ദുബായ് പോലീസിന്റെ ഈ സംരംഭം ജീവനക്കാരുടെ സന്തോഷം വർധിപ്പിക്കുന്നതിനും അവരുടെ കഠിനാധ്വാനത്തിനുള്ള ആദരവായുമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU