രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എം പോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എം പോക്സ് ബാധിത മേഖലയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമല്ല. 2022ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. യുവാവിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF