Posted By ashwathi Posted On

വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ കാണാതായി; പൊതുമാപ്പ് വന്നപ്പോഴും വിവരമില്ല, കാസർകോട്ടെ ഉമ്മ മകനായി കാത്തിരിക്കുന്നു

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി നടന്ന് വരികയാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചവർക്കൊക്കെ പൊതുമാപ്പിലൂടെ സ്വന്തം നാട്ടിലേക്കും യുഎഇയിലെ നിയമ നടപടികൾക്ക് ശേഷം അവിടെ തുടരാനും സാധിക്കും. പൊതുമാപ്പിലൂടെ നിരവധി പേർ നാട്ടിലേക്ക്ും എത്തുന്നുണ്ട്. ഇത്തരത്തിൽ നാട്ടിലേക്ക് മകൻ വരുന്നതും കാത്തിരിക്കുകയാണ് കാസർ​ഗോട്ടുള്ള ഒരുമ്മ. 2021 ൽ അബുദാബിയിൽ നിന്ന് കാസർകോട് സ്വദേശി ഹനീഫയെ കാണാതായിരുന്നു. 2006 മുതൽ യുഎഇയിലുള്ളയാളാണ് ഹനീഫ. അബുദബിയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. 2021ലാണ് അബുദബിയിൽ നിന്ന് കാണാതായത്. സുഹൃത്തുക്കളും അബുദബിയിലുള്ള ബന്ധുക്കളും ചേർന്ന് ഹനീഫയുടെ എന്തെങ്കിലും വിവരം കിട്ടുമോയെന്ന അന്വേഷണത്തിലാണ്. പൊതുമാപ്പ് പദ്ധതിയിലൂടെ പിഴകളും മറ്റും ഒഴിവാക്കി എല്ലാവരും സുരക്ഷിതരായി നാട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഹനീഫയുടെ ഒരു വിവരവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിൽ ഉമ്മയും ഭാര്യയും 2 പെൺകുട്ടികളുമുണ്ട്. വർഷങ്ങളായി വിവരമില്ല. വിളിക്കാറില്ലെന്ന് ഹനീഫയുടെ മാതാവ് പറയുന്നു. വിസയടിച്ചതായി വിവരമോ ബനീഫയുടെ മറ്റു വിവരങ്ങളൊന്നും തന്നെ ഇതു അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ആരിൽ നിന്നെങ്കിലും പ്രതീക്ഷയുള്ള വിവരം കിട്ടുമെന്ന കാത്തിരിപ്പിലാണ് ഹനീഫയുടെ ബന്ധുക്കളും സുഹൃത്തുക്കളും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *