പകർച്ചപ്പനി തടയുന്നതിന് വേണ്ടി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്സിനേഷൻ ബോധവത്കരണ ക്യാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിനിൻറെ പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്തെ മെഡിക്കൽ പ്രൊഫഷനലുകളെ ഏറ്റവും പുതിയ അന്തർദേശീയ പ്രതിരോധ രീതികൾ ഉപയോഗിച്ച് സജ്ജമാക്കുകയും ടാർഗറ്റ് ഗ്രൂപ്പുകൾക്കായി വാക്സിൻ കവറേജ് വിപുലീകരിക്കുകയും ചെയ്യും. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. വയോധികർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഉൾപ്പെടെ പകർച്ചപ്പനി മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരിലായിരിക്കും ക്യാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുക.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF