യുഎഇയിൽ ഇനി എയർ ടാക്സിയിൽ പറക്കാം. അടുത്ത വർഷം ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിൻ്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്‌നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. ടാക്സികൾ പ്രവർത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളിൽ 402 പരീക്ഷണങ്ങൾ നടത്തി. 2024 ലെ ഷെഡ്യൂളിന് നാല് മാസം മുൻപ് 400 ടെസ്റ്റ് റണ്ണുകൾ എന്ന ലക്ഷ്യത്തെ മറികടന്നു. 2025-ൽ യുഎഇയിൽ എയർ ടാക്‌സികൾ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബിയിൽ വെർട്ടിപോർട്ടുകൾ നിർമ്മിക്കുന്നതിനും മിഡ്‌നൈറ്റ് വിമാനങ്ങൾ നിർമിക്കുന്നതിനും രാജ്യത്ത് പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്നതിനുമുള്ള കരാറുകളിൽ ആർച്ചർ ഈ വർഷം ആദ്യം യുഎഇ കമ്പനികളുമായി ഒപ്പുവച്ചു. 4 യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാൻ കഴിയുന്ന മിഡ്‌നൈറ്റ് ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള 60-90 മിനിറ്റ് യാത്രാ സമയം വെറും 10-20 മിനിറ്റായി കുറയ്ക്കും. ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള യാകദേശം ഏകദേശം 800 മുതൽ 1,500 ദിർഹം വരെയാണ് നിരക്ക് വരുന്നത്. ദുബായിൽ മാത്രം യാത്ര ചെയ്യാൻ ഏകദേശം 350 ദിർഹം നൽകേണ്ടി വരും. ഓഗസ്റ്റ് മധ്യത്തിൽ മൂല്യനിർണയത്തിനായി ആർച്ചർ ഏവിയേഷൻ യുഎസ് എയർഫോഴ്‌സിന് ആദ്യത്തെ വിമാനം എത്തിച്ചു. ഓരോ ഫ്ലൈറ്റും വിമാനത്തിന്റെ ഭാരം, വൈബ്രേഷനുകൾ, പ്രകടനം, കൈകാര്യം ചെയ്യൽ ഗുണങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ഉപയോഗിക്കുന്ന നിർണായക ഡാറ്റ നിർമിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF