അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കി യുഎഇയിലെ പെയിന്റിങ് തൊഴിലാളി. ബിഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ (40). 18 വർഷമായി അൽ എയ്നിൽ താമസിക്കുകയാണ് നൂർ. മൂന്ന് മക്കളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം പെയിന്റിങ് തൊഴിലാളിയാണ്. അൽ എയ്ൻ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് “Buy 2, Get 3 Free” ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് നൂറിനെ ഭാഗ്യ ദേവത തേടി എത്തിയത്. “വിജയത്തിൽ വളരെ സന്തോഷിക്കുന്നു. രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനം.” – നൂർ മിയ പറഞ്ഞു. “ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും, പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂ,” നൂർ മിയ കൂട്ടിച്ചേർത്തു.സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമുണ്ട്. കൂടാതെ 10 പേർക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. എല്ലാ ചൊവ്വാഴ്ച്ചകളിലും ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുത്ത് മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF