നിവിന്‍ പോളിക്കെതിരെ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയും. തൃശൂര്‍ സ്വദേശിയായ സുനില്‍ അറിയപ്പെടുന്നത് രാഗം സുനില്‍ എന്ന പേരിലാണ്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി . എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരും പ്രതികള്‍. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് ഊന്നുകൽ പോലീസിൽ പരാതി നൽകിയത്. കേസ് അന്വേഷണം ഹേമ കമ്മിരി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF