അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലവിൽ യുഎഇ അധികൃതർ നിരീക്ഷിച്ചുവരികയാണ് . കാലാവസ്ഥ വ്യതിയാനം രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. പ്രക്ഷുബ്ധമായ കടലും, ജലപ്പരപ്പും ചില തീരപ്രദേശങ്ങളിൽ ബാധിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സുരക്ഷാ മാർഗനിർദേശങ്ങൾ രാജ്യത്തെ ഔദ്യോഗിക ചാനലുകളിലൂടെ പൊതുജനങ്ങൾക്ക് നൽകുമെന്ന് അധികൃതർ പറഞ്ഞു .യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF