ലൈംഗികാതിക്രമക്കേസിൽ അമ്മ മുൻ ജനറൽ സെക്രട്ടറിയുമായും നടനുമായ സിദ്ദിഖിനെതിരെ കൂടുതൽ കുരുക്കുകളുമായി നടി രംഗത്ത്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് യുവനടി പൊലീസിന് മൊഴിനൽകി.സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതായും പ്രിവ്യൂ കണ്ടത് ഒപ്പമാണെന്നും തെളിവുകളിൽ നിന്ന് വ്യക്തമാണ്. സിദ്ദിഖിന്റെ അറസ്റ്റിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പരാതിയിൽ പറയുന്ന ദിവസങ്ങളിൽ നടിയും സിദ്ദിഖും ഒരേ ഹോട്ടലിലുണ്ടായിരുന്നു. മാത്രമല്ല പ്രിവ്യൂ ഷോയ്ക്കും ഇരുവരും ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 21വയസുള്ളപ്പോഴാണ് ഈ സംഭവമെന്നും നടി ആരോപിക്കുന്നു. ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF