യുഎഇയിലെ കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഷാർജ എമിറേറ്റിലെ കടൽതീരത്താണ് പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 15നാണ് ഖോർഫുക്കാനിലെ മത്സ്യത്തൊഴിലാളി അജ്ഞാത പുരുഷൻറെ മൃതദേഹം കടൽത്തീരത്ത് കണ്ടത്. ശേഷം മത്സ്യത്തൊഴിലാളി തന്നെ വിവരം ഷാർജ തീരസംരക്ഷണ സേനയെ അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ സേനാംഗങ്ങൾ കടലിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. ബീച്ചിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചതാണോ കൊലപാതകമാണോ എന്ന് കണ്ടെത്താൻ ഷാർജ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF