വിദേശത്ത് ജോലി അന്വേഷിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങി. വിദേശരാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്കാണ് ഇതിലൂടെ തൊഴിൽ അവസരം ലഭിക്കുന്നത്. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നോർക്ക റൂട്ട്സ് നിലവിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത്, ജർമ്മനി (ട്രിപ്പിൾ വിൻ), യുണൈറ്റഡ് കിംങ്ഡമിൽ-യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ്. താത്പര്യമുള്ളവർക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടത്താം. ഇതിനെ കുറിച്ച് കൂടുതലറിയേണ്ടവർക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF