കൊച്ചി കാക്കനാട്ടെ സ്വകാര്യ അപാർട്ട്മെന്റിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ 9 പേർ പിടിയിലായി. ടിവി സെന്ററിന് സമീപത്തെ അപ്പാർട്ട്മെന്‍റിൽ നിന്ന് യുവതി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയും ലക്ഷ്യമിട്ടാണ് പാർട്ടി നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് സംഘത്തെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനി രാഗിണി, തൃശൂർ സ്വദേശികളായ മുഹമ്മദ് റംഷീഖ് പി ആർ, നിഖിൽ എം.എസ്, നിധിൻ യു.എം, നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ (23), പാലക്കാട് സ്വദേശികളായ ജമീല മൻസിലിൽ സാദിഖ് ഷാ (22 ), ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ (22 ), കളംപുറം വീട്ടിൽ രാഹുൽ.കെ.എം (24 ), ആകാശ്.കെ (22 ) എന്നിവരാണ് അറസ്റ്റിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ഫ്ലാറ്റിൽ ലഹരി പാർട്ടി; യുവതി ഉൾപ്പടെ 9 പേർ പിടിയിൽ
Advertisment
Advertisment