അബുദാബിയിലെ സ്വീഹാൻ റോഡിൽ വേഗപരിധി കുറച്ചു. അബുദാബിയിലേക്ക് പോകുന്ന തെലാൽ സ്വീഹാൻ-സ്വീഹാൻ സ്ട്രെച്ചിൽ റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. പുതിയ വേഗപരിധി മണിക്കൂറിൽ 100 കി.മീ. ആയിരിക്കും. അബുദാബിയിലെ പല റോഡുകളിലും ഇപ്പോൾ പുതുക്കിയ വേഗപരിധി അടയാളങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വേഗപരിധി പുതുക്കിയത്. വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF