
രോഗം കണ്ടെത്താനാകുന്നില്ല,6 വർഷം കയറിയിറങ്ങിയത് നാല് രാജ്യവും 25 ആശുപത്രികളും, അവസാനം..
ആറ് വർഷത്തോളമായി ഇന്ത്യക്കാരനായ മുഹമ്മദ് അഫതാബ് കൈ വേദനയുമായി ആശുപത്രികൾ കയറിയിറങ്ങുന്നു. നാല് രാജ്യങ്ങൾ, 25 ആശുപത്രികൾ, ഹോമിയോ, ആയൂർവേദം, അക്യുപങ്ചർ തുടങ്ങി എല്ലാ ശാഖകളും പരീക്ഷിച്ചു. ഏകദേശം 25 സിടി സ്കാനുകൾക്കും 14 എംആർഐ സ്കാനുകൾക്കും വിധേയനായി. എന്നിട്ടും വേദന മാത്രം കുറഞ്ഞില്ല. രോഗമെന്തെന്ന് കണ്ടുപിടിക്കാനും ആർക്കും സാധിച്ചില്ല. ഒരു രോഗമാണെന്ന സംശയത്തിൽ ശസ്ത്രക്രിയയ്ക്ക് വരെ വിധേയനായി. രോഗം കണ്ടുപിടിക്കപ്പെട്ടില്ലെന്ന് മാത്രമല്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF കൈ അനക്കാൻ സാധിക്കാത്ത വേദനയായി. ആറ് വർഷം പിന്നിട്ടു. 2024 ജൂണിൽ, അഫ്താബ് അജ്മാനിലെ തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരെ കണ്ടുനോക്കാമെന്ന് കരുതിയാണ് അവിടെയെത്തിയത്. എന്നാൽ അയാളെ ഞെട്ടിക്കുംവിധം ഡോക്ടർമാരുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീം അദ്ദേഹത്തിൻ്റെ വലതു കൈയിൽ അപൂർവ 6 എംഎം ഗ്ലോമസ് ട്യൂമർ കണ്ടെത്തി. ഒരു കുഞ്ഞൻ മുഴയായിരുന്നു വേദനയ്ക്ക് കാരണം.രോഗം കണ്ടെത്തിയപ്പോൾ തന്നെ അഫ്താബിനും കുടുംബത്തിനും പകുതി ആശ്വാസമായി. അതേസമയം പ്ലാസറ്റിക് സർജനെ സമീപിക്കാനായിരുന്നു ന്യൂറോ സർജന്റെ നിർദേശം. സൗന്ദര്യം വർധിപ്പിക്കാനല്ലേ പ്ലാസ്റ്റിക് സർജന്മാർ എന്ന് ചിന്തിച്ചെങ്കിലും ഡോക്ടറുടെ നിർദേശ പ്രകാരം ഡോ. ഫൈസൽ അമീറിനെ കണ്ടു. തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റായ ഡോ. അരുൺദീപ് അറോറയുമായി കൂടിയാലോചിച്ച ശേഷം, മറ്റൊരു എംആർഐ സ്‌കാൻ നടത്താൻ അവർ തീരുമാനിച്ചു. ഈ സ്‌കാൻ ഒടുവിൽ എൻ്റെ കൈയിൽ 6 എംഎം ഗ്ലോമസ് ട്യൂമർ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ കൈയിലെ ട്യൂമർ നീക്കം ചെയ്തു.
ഗ്ലോമസ് ട്യൂമറുകൾ അപൂർവമാണ്, ചെറിയ വലുപ്പമായതുകൊണ്ട് തന്നെ അവയെക്കുറിച്ച് പരിചയമില്ലാത്ത സ്പെഷ്യലിസ്റ്റുകൾക്ക് ഇത് വെല്ലുവിളിയാകാമെന്നാണ് തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സെൻ്റർ ഓഫ് പ്ലാസ്റ്റിക് സർജറിയിലെ കൺസൾട്ടൻ്റായ ഡോ. ഫൈസൽ അമീർ പറയുന്നത്. ഗ്ലോമസ് ട്യൂമർ ബാധിച്ച ആളുകൾക്ക് പലപ്പോഴും വിരലുകളിലോ കൈകളിലോ കടുത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. ഈ വളർച്ചകൾ സാധാരണയായി ആഴത്തിലുള്ള ടിഷ്യൂകളിൽ വികസിക്കുകയും രക്തപ്രവാഹവും താപനിലയും നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രത്യേക ഘടനകളായ ഗ്ലോമസ് ബോഡികളിൽ നിന്ന് ഉത്ഭവിക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാൽ ടിഷ്യൂ വീണ്ടും വളരാൻ സാധ്യതയുണ്ടെന്നതിനാൽ ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടുവെന്നും അവശിഷ്ടമായ വളർച്ചകൾ ഇല്ലെന്നും ഉറപ്പാക്കാൻ ആഴ്ചകൾ വേണ്ടിവന്നുവെന്ന് ഡോക്ടർ പറയുന്നു. അഫ്താബ് ഇപ്പോൾ സന്തോഷവാനാണ്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്ന് പറഞ്ഞിടത്ത് കൈ വേഗത്തിൽ സുഖം പ്രാപിച്ചിരുക്കുന്നു. വർഷങ്ങൾക്ക് ഉപേക്ഷിച്ച ഇഷ്ടവിനോദമായ ക്രിക്കറ്റിലേക്ക് മടങ്ങി പോകാം തുടങ്ങി നിരവധി കാരണങ്ങളുണ്ട് അഫ്താബിന്റെ ആ പുഞ്ചിരിക്ക് പിന്നിൽ.
Comments (0)