ദുബായ് വിമാനത്താവളം വഴി പോകുന്നവർക്ക് വാഹനം എയർപോർട്ടിൽ പാർക്ക് ചെയ്ത് യാത്ര ചെയ്യാം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്നവർക്ക്, ചുരുങ്ങിയ ദിവസങ്ങളിൽ തിരിച്ചെത്തുന്നവർക്ക് ഇനി വാഹനം എയർപോർട്ടിൽ പാർക്ക് ചെയ്ത് യാത്രയ്ക്ക് പോകാം. തിരിച്ചെത്തിയിട്ട് വാഹനമെടുത്താൽ മതിയാകും. ഓ​ഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 ദിവസത്തേയ്ക്ക് 200 ദിർഹം, 14 ദിവത്തേയ്ക്ക് 300 ദിർഹം എന്നിങ്ങനെയായിരിക്കും നിരക്ക്. നിങ്ങൾക്കുള്ള പാർക്കിം​ഗ് സ്ഥലം നേരത്തേ തന്നെ ഓൺലൈനിൽ ബുക്ക് ചെയ്യാനും സാധിക്കും. ചുരുങ്ങിയ ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും. ഫ്ലൈ ദുബായ് അവരുടെ യാത്രക്കാർക്ക് ഒരു ദിവസത്തേക്ക് വരേയും കുറച്ച് സമയത്തേക്കുമായി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2 ൽ പാർക്കിം​ഗിന് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy