ബാങ്കുകളിൽ ഇനി ചെക്ക് പണമാക്കാൻ അധികം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.
കൂടാതെ യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായായിരിക്കും എല്ലാ ഇടപാടുകളുടെയും പരിധി ഉയർത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമാക്കിയിട്ടുണ്ട്. നിലവിൽ ഓരോ ബാച്ചുകളായാണ് ചെക്കുകൾ ക്ലിയർ ചെയ്യുക. ചിലപ്പോൾ രണ്ട് ദിവസം വരെ ഇതിന് വേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം. എന്നാൽ ഇനി മുതൽ ചെക്കിലെ പണം അക്കൗണ്ടിലെത്താൻ മണിക്കൂറുകൾ മതിയാകും. പണം കൈമാറ്റം ചെയ്യുന്നതിലെ റിസ്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF