റോഡിൽ വച്ച് വാഹനം തകരാറിലായാൽ റോഡരികിൽ നിർത്തരുതെന്നും അപ്രകാരം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും വ്യക്തമാക്കുന്ന വിഡിയോ പുറത്ത് വിട്ട് അബുദാബി പൊലീസ്. റോഡരികിൽ നിർത്തിയിട്ട വാഹനത്തെ ശ്രദ്ധിക്കാതെ പിന്നാലെ വന്ന വാഹനം മുമ്പിലുള്ള വാഹനത്തിന്മേൽ ഇടിക്കുന്നതും വാഹനത്തിന് അടുത്തുനിന്നവർ അപകടത്തിൽപ്പെടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ റോഡരികിൽ വാഹനം നിർത്തിയിട്ടാൽ അപകടസാധ്യത കൂടുതലാണെന്നും അതിനാൽ അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റിയിടണമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടററ്റേ് അറിയിച്ചു. വാഹനം റോഡിൽ നിന്ന് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണം. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പൂർണമായും റോഡിലായിരിക്കണം. എങ്കിൽ മാത്രമേ അടിയന്തരഘട്ടങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്നും അധികൃതർ ഓർമിപ്പിച്ചു. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓടിക്കൊണ്ടിരിക്കെ വാഹനം തകരാറിലായാൽ ഉള്ളിൽ ഇരിക്കാതെ പുറത്തിറങ്ങുകയും റോഡിൽ നിന്ന് മാറിനിൽക്കുകയും വേണം. വാഹനം നിർത്തേണ്ടത് എക്സിറ്റിലായിരിക്കണം. നിർദിഷ്ട സ്ഥലങ്ങളിലല്ലാത്ത പാർക്കിംഗിന് പിഴയീടാക്കുമെന്നും ഡയറക്ടറേറ്റ് ഓർമിപ്പിച്ചു. 500 ദിർഹമാണ് പിഴ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9