യുഎഇയിലെ അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം (24) ആണ് മരിച്ചത്. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സഹോദരൻ അസ്ഹറിനൊപ്പം അൽഐനിൽ ബിസിനസ് നടത്തിവരുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിനായി അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. അബ്ദുൽ ഖാദറിന്റെയും ഖൈറുന്നീസയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: ഹാജറ, ഹസ്‌ന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9