യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന കേസിൽ മലയാളി അറസ്റ്റിൽ. ദുബായിൽ ദിൽറുബ എന്ന പേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56) അറസ്റ്റ് ചെയ്ത് ഗുണ്ടാനിയമ പ്രകാരം ജയിലിലടച്ചു. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇയാളെ അറസ്റ്റ് ചെയ്ത് ചെന്നൈയിലെത്തിക്കുകയായിരുന്നു. അമ്പതോളം സിനിമാ സീരിയൽ രംഗത്തെ നടികൾ ഇയാളുടെ വലയിൽ കുടുങ്ങിയെന്ന് പൊലീസ് പറയുന്നു. പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ നിന്നാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലം വാഗ്ദാനം ചെയ്തുമാണ് ഇവർ പെൺൺകുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളിൽ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക. ചിലരെ ലൈംഗിക തൊഴിലിലേക്കും വിട്ടിരുന്നു. 6 മാസത്തെ വിസയിൽ ആഴ്ചതോറും നാലുപേരെ വീതം സംഘം ദുബായിലെത്തിച്ചിരുന്നു. നൃത്തപരിപാടിക്കെന്ന പേരിലെത്തിയവരിൽ പലരും സിനിമ സീരിയൽ രംഗത്തെ അറിയപ്പെടുന്നവരും ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ട്. സംഘത്തിന്റെ മനുഷ്യക്കടത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാർ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. തുടർന്ന് മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9