മസ്‌കത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങിമരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ സഫിനാത്ത് പ്രദേശത്ത് ഇന്നലെയാണ് സംഭവം. മരിച്ച വ്യക്തിയും രക്ഷപ്പെട്ടവരും ഒമാനി പൗരന്‍മാരാണ്. കടലില്‍ മറ്റും നീന്താന്‍ ഇറങ്ങുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പുവരുത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9