32 പല്ലുമായി ജനിച്ച കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു. നേറ്റൽ ടീത്ത് (Natal Teeth) എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനാണ് താൻ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. നേറ്റൽ ടീത്ത് അഥവാ ഒരു കുഞ്ഞ് പല്ലുകളോടെ ജനിക്കുന്നു അവസ്ഥ. എന്നാൽ 32 പല്ലുകളുണ്ടെങ്കിലും കുട്ടിയ്ക്ക് ഒരു തരത്തിലും ഇത് ബുദ്ധിമുട്ടാകില്ല എന്നാൽ അമ്മമാരെ സംബന്ധിച്ച് മുലയൂട്ടുന്ന നേരങ്ങളിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരും. കൂടാതെ പല്ല് പൊട്ടുന്ന അവസ്ഥയിൽ കുട്ടി അത് കഴിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ആ അമ്മ വീഡിയോയിലൂടെ പറയുന്നുണ്ട്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമനഅറുകൾ രേഖപ്പെടുത്തിയത്. പലരും ആദ്യമായി കേൾക്കുന്ന അവസ്ഥയാണിതെന്നാണ് കമൻ്റ് ചെയ്തിരിക്കുന്നത്. അറിവ് പങ്കുവച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും ആളുകൾ പറഞ്ഞു. പല്ലുകളില്ലാതെയാണ് സാധാരണയായി കുട്ടികൾ ജനിക്കുന്നത്. വളർച്ചയുടെ ഘട്ടത്തിൽ ആദ്യം പാൽ പല്ലുകളാണ് ഉണ്ടാവുക. പിന്നീട് 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്. ഇതിനു വിപരീതമായി പല്ലുകളുമായി കുട്ടി ജനിക്കുന്ന അപൂർവ അവസ്ഥയാണ് നേറ്റൽ ടീത്ത് എന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9