യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരശ്ചീന ദൃശ്യപരത കുറയുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. കാലത്ത് 6.15 മുതൽ 8.30 വരെയും അലേർട്ടുണ്ട്. ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്ക് അനുസരിച്ച് മാറ്റം വരുത്തണമെന്നും അബുദാബി പോലീസ് അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ചിലയിടങ്ങളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടെ കിഴക്കോട്ട് സംവഹന മേഘങ്ങളും രൂപപ്പെട്ടേക്കും. അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 32 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലുമായിരിക്കും താപനില. രാത്രിയിലും ഞായറാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9