ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിൻഡോസ് സാങ്കേതിക തകരാറിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതു വരെ ഇടപാടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്. ഇലക്ട്രോണിക് സംവിധാനങ്ങളെയും സാങ്കേതിക തകരാർ ബാധിച്ചതിനാലാണ് ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകൾ നടത്തരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. സാങ്കേതിക തകരാറിന്റെ മറവിൽ തട്ടിപ്പുകൾ നടക്കാമെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും മുന്നറിയിപ്പ് നൽകി. യുഎഇയിലെ അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ തടസപ്പെട്ടു. ദുബായി വിമാനത്താവളത്തിലെ 1,2 ടെർമിനലുകളിലെ ചില എയർലൈനുകളുടെ ചെക്ക് ഇൻ തടസപ്പെട്ടു. അതേസമയം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങൾ പരത്തരുതെന്നും നിർദേശം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9