ഗൾഫ് മലയാള മാധ്യമരംഗത്തെ പ്രമുഖനായിരുന്ന സുനു കാനാട്ട് അന്തരിച്ചു. 57 വയസായിരുന്നു. ദീർഘകാലമായി വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ദുബായിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേയാണ് അന്ത്യം. ഗൾഫിലെ ആദ്യ മലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാനായാണ് കോട്ടയം പാല സ്വദേശിയായ അദ്ദേഹം ഗൾഫിൽ എത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ ജോലി ചെയ്തു. ഫ്രീലാൻസ് ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫിലെ മലയാളി സമൂഹത്തിലെ വിവിധ സംഭവങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും. ഭാര്യ: ശാരി. മകൾ: അഭിരാമി യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9