യുഎഇയിലെ വേനലിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുകയാണ്. ഉയർന്ന ഈർപ്പാന്തരീക്ഷവുമാണ് അനുഭവപ്പെടുന്നത്. ഈ ചൂടിൽ
അൽപ്പം ആശ്വാസവും ഉന്മേഷവും പകരാൻ സൗജന്യ ഐസ്ക്രീം വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ്. ജൂലൈ 28 ഞായറാഴ്ച വരെ എല്ലാ വാരാന്ത്യങ്ങളിലും യാത്രക്കാർക്ക് സൗജന്യമായി സ്വീറ്റ് ട്രീറ്റുകൾ വിതരണം ചെയ്യും. വാനില, ചോക്കലേറ്റ്, ഡൾസെ ഡി ലെച്ചെ, മാമ്പഴം, നാരങ്ങ സർബറ്റ് എന്നിവയുൾപ്പെടെയുള്ള വിവിധ ഫ്ലേവറുകളിൽ ഐസ്ക്രീം ലഭിക്കും. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഉച്ചമുതൽ വൈകീട്ട് ആറ് വരെയുള്ള സമയങ്ങളിലായിരിക്കും ഐസ്ക്രീം വിതരണം ചെയ്യുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9