ഈ വർഷം അവസാനത്തോടെ പുതുതായി ഏഴ് വിമാനങ്ങൾ കൂട്ടിച്ചേർത്ത് നെറ്റ് വർക്ക് വിപുലീകരിക്കുമെന്ന് അറിയിച്ച് യുഎഇ ആസ്ഥാനമായുള്ള ഫ്ലൈദുബായ്. ഈ വർഷം അവസാനത്തോടെ 130-ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു. 140 രാജ്യങ്ങളിൽ നിന്നായി 5800ലധികം പ്രൊഫഷണലുകളാണ് കമ്പനിക്കൊപ്പമുള്ളത്. അവരിൽ 1,200-ലധികം പേർ പൈലറ്റുമാരാണ്. ഈ വർഷം അവസാനത്തോടെ പുതുതായി 130 പേരെ കൂടി നിയമിക്കുമെന്ന് ഫ്ലൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗൈത്ത് അൽ ഗൈത്ത് പറഞ്ഞു. ഈ വർഷം എയർലൈൻ 440-ലധികം ജീവനക്കാരെ നിയമിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ദുബായിൽ നിന്ന് 58 രാജ്യങ്ങളിലെ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് സർവീസ് നടത്തുന്നുണ്ട്. യുവ എമിറാത്തി പ്രതിഭകളെ കമ്പനിയുടെ വിവിധ വകുപ്പുകളിൽ ജോലിക്ക് നിയമിക്കുന്നതിലൂടെ എമിറേറ്റൈസേഷൻ ശ്രമങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അൽ ഗൈത്ത് അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9