കോഴിക്കോട്ട് നിന്ന് അൽഐനിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് മുതൽ പുതുതായി രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ സർവീസുകളുടെ എണ്ണം നാലാകും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുക. നിലവിൽ വ്യാഴം, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുള്ളത്. രാവിലെ എട്ടു മണിക്ക് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് യുഎഇ സമയം 10.25ന് അൽഐനിൽ എത്തുകയും അൽഐനിൽ നിന്ന് രാവിലെ 11. 25ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 4.45ന് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9