പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അവസാന നിമിഷ റദ്ദാക്കൽ. ഇന്നലെ ഒരൊറ്റ ദിവസം മാത്രം അഞ്ച് വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ 10.05നുള്ള കോഴിക്കോട്– അബുദാബി എയർ ഇന്ത്യാ എക്സ്പ്രസ്, 11നുള്ള കൊച്ചി– ദുബായ് എയർ ഇന്ത്യ, ഉച്ചയ്ക്ക് 1.30നുള്ള ദുബായ്– കൊച്ചി എയർ ഇന്ത്യ, 1.40നുള്ള അബുദാബി– കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ്, കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് തുടങ്ങിയ സർവീസുകൾ മുടങ്ങുകയും വൈകുകയും ചെയ്തതു മൂലം യാത്രക്കാരാണ് ദുരിതത്തിലായത്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് വൈകുമെന്ന് 3 മണിക്കൂർ മുൻപ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ പുറപ്പെടേണ്ട സമയം കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞാണ് കൊച്ചി എയർ ഇന്ത്യാ യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. വിമാനങ്ങളുടെ സാങ്കേതിക തകരാർ മൂലം നിരവധി പ്രവാസികളാണ് ദുരിതത്തിലാകുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9