ദുബായിലും ഷാർജയിലും മറ്റ് എമിറേറ്റുകളിലും ഏപ്രിലിൽ പെയ്ത റെക്കോർഡ് മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം മൂന്ന് മാസം പിന്നിട്ടിട്ടും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ ഗാരേജുകളിൽ ഇപ്പോഴും കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇൻഷുറർമാരിൽ നിന്നും വ്യക്തിഗത ഉടമകളിൽ നിന്നും അറ്റകുറ്റപ്പണികൾ ആവശ്യമുള്ള കാറുകളുടെ എണ്ണത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഗാരേജ് ഓപ്പറേറ്റർമാരും പാടുപെടുകയാണ്. സമഗ്ര ഇൻഷുറൻസ് പ്ലാനുകളുള്ളവർക്ക് അവരുടെ കാറിൻ്റെ കേടുപാടുകൾ പ്രകൃതി ദുരന്ത കവറേജിൽ പരിരക്ഷിക്കപ്പെട്ടു. തേർഡ് പാർട്ടി ഇൻഷുറൻസ് പ്ലാനുകളുള്ള ആളുകൾക്ക് അവരുടെ പോക്കറ്റിൽ നിന്ന് കാർ അറ്റകുറ്റപ്പണികൾക്കായി പണം നൽകേണ്ടി വന്നു. ദുബായിൽ താമസിക്കുന്ന ഫലസ്തീനിയായ 52 കാരനായ ഒസാമ അബ്ദുൾ ജാബർ തൻ്റെ കുടുംബം നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇപ്രകാരമാണ് പറയുന്നത്, “ഞങ്ങളുടെ രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു,” ഒരു വാഹനം ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കിയെങ്കിലും മറ്റൊരു വാഹനം ഇപ്പോഴും സർവീസ് ഷോപ്പിലാണെന്നാണ് അദ്ദേഹം പറയുന്നത്. ” ഇൻഷുറൻസ് അനുമതി ലഭിക്കാൻ ഒരു മാസമെടുത്തു, അന്നുമുതൽ ഞങ്ങൾ സ്പെയർ പാർട്സിനായി കാത്തിരിക്കുകയാണ്.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസം പിന്നിട്ടിട്ടും കേടായ വാഹനങ്ങൾക്കുള്ള സ്പെയർ പാർട്സുകൾ ഇപ്പോഴും ലഭ്യമായിട്ടില്ലെന്ന് അൽ അസ്‌ലി ഓട്ടോ മെയിൻ്റനൻസിൻ്റെ മാനേജിംഗ് ഡയറക്ടർ ഫാവാസ് ഇഎം പറയുന്നു. സ്‌പെയർ പാർട്‌സുകളുടെ കുറവ് കാരണം പല കാറുകളും ഇതുവരെ നന്നാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കത്തെ തുടർന്ന് വാഹനങ്ങൾ കേടായതും സ്പെയർ പാർട്സുകളുടെ ലഭ്യത കുറവുമെല്ലാം താമസക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9