യുഎഇയിലെ പ്രമുഖ ആശുപത്രിയിലെ മെയിൽ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിക്കൽ ഡിവിഷനിൽ 80 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് പാസായവരായിരിക്കണം. ഐസിയു, എമർജൻസി, അർജൻറെ കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നിവയിലേതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് 40 വയസിന് മുകളിൽ പ്രായമുണ്ടാകരുത്. ഡിഒഎച്ച് ലൈസൻസോ ഡിഒച്ച് ഡാറ്റാഫ്ലോ പോസിറ്റിവ് റിസൾട്ടോ ഉണ്ടായിരിക്കണം. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്കാണ് മുൻഗണന നൽകുന്നത്. പ്രതിമാസം 5,000 ദിർഹമാണ് ശമ്പളം. താമസസൗകര്യവും വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ ഭക്ഷണവും നൽകും. ഗതാഗത ചെലവുകൾ കമ്പനി വഹിക്കും. പ്രതിവാരം 60 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരുന്നത്. വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ കമ്പനി നൽകും. വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ അവരുടെ സിവി, ഡിഒഎച്ച് ലൈസൻസിൻറെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസൽട്ട് എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. ജൂലൈ 20 വരെ അപേക്ഷകൾ നൽകാം. ഇമെയിലിൽ സബ്ജക്ട് ലൈനായി മെയിൽ ഇൻഡസ്ട്രിയൽ നഴ്സ് ടു യുഎഇ എന്ന് ചേർക്കേണ്ടതാണ്. ODEPC (kerala.gov.in) എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയാം. 0471-2329440/41/42 /45 / 6238514446 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചും വിവരങ്ങൾ അറിയാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9