ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേയിൽ അപ്രതീക്ഷിതമായി വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ പോലീസ് പട്രോളിംഗിലൂടെ രക്ഷപ്പെടുത്തി. ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ നഷ്ടപ്പെട്ടതോടെ ഡ്രൈവർ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് വാഹനമെത്തി. ഉടൻ തന്നെ ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കുകയും മറ്റ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് അടയാളങ്ങൾ നൽകുകയും ചെയ്തു. ആശങ്കയിലായിരുന്ന ഡ്രൈവറെ ധൈര്യപ്പെടുത്തുകയും പട്രോളിംഗ് വാഹനങ്ങളിലൊന്ന് വാഹനത്തിന് മുന്നിൽ നിലയുറപ്പിക്കുകയും ക്രമേണ അത് നിർത്താൻ തുടങ്ങുകയും ചെയ്തെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9