Advertisment

ബാപ്സ് ഹിന്ദു മന്ദിറിലെ വാൾ ഓഫ് ഹാർമണി സംഭവന ചെയ്ത് മുസ്ലിം കമ്മ്യൂണിറ്റി, നിർമിച്ചത് 110 മണിക്കൂറിൽ

Advertisment

110 മണിക്കൂറുകളുടെ അശ്രാന്തമായ പരിശ്രമം. അതും വൈകുന്നേരം മുതൽ പുലർച്ചെ വരെ നീളുന്ന ജോലികൾ അങ്ങനെയാണ് ബിഎപിഎസ് മന്ദിറി​ന്റെ അവിഭാജ്യ ഘടകമായ വാൾ ഓഫ് ഹാർമണി സൃഷ്ടിച്ചത്. പൂർണ്ണമായും ത്രീ ഡി പ്രിൻ്റ് ചെയ്ത, ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിലെ 47 മീറ്റർ മതിൽ ദാവൂദി ബൊഹ്‌റ മുസ്ലീം കമ്മ്യൂണിറ്റിയുടെ സമ്മാനമായിരുന്നു. “ക്ഷേത്രം തുറക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്, മഹാപുരോഹിതനായ ബ്രഹ്മവിഹാരിദാസ് സ്വാമി സമന്വയത്തിൻ്റെ മതിൽ എന്ന ആശയവുമായി ഞങ്ങളെ സമീപിച്ചു. വ്യത്യസ്‌ത ലാൻഡ്‌മാർക്കുകൾ പ്രതിഫലിപ്പിക്കുന്നതും മിഡിൽ ഈസ്റ്റിന് കൃതജ്ഞത അർപ്പിക്കുന്നതുമായ രൂപകൽപ്പനയുള്ള ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ ഇത് എങ്ങനെ സ്ഥാപിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. വളരെ സങ്കീർണ്ണമായ രൂപകൽപനയുള്ള അവസാന നിമിഷ പദ്ധതിയായിരുന്നു ഇത്, ”ഇനോവെൻ്റീവ് 3D സൊല്യൂഷൻസിൻ്റെ സ്ഥാപകൻ മുഫദൽ അലി പറഞ്ഞു. പുരോഹിതൻ വലിയ മതിൽ പറഞ്ഞപ്പോൾ അത് അഞ്ച് മീറ്റർ മതിലായിരിക്കുമെന്ന് മുഫദലും സംഘവും കരുതിയിരുന്നത്. എന്നാൽ സൈറ്റ് സന്ദർശിച്ചപ്പോഴാണ് അത് ഏകദേശം 50 മീറ്റർ നീളമുള്ള ഒരു വലിയ ഘടനയാണെന്ന് മനസിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചുവരിൽ ലോകമെമ്പാടുമുള്ള നിരവധി ലാൻഡ്‌മാർക്കുകളുടെ മെറ്റൽ കട്ട്-ഔട്ടുകളും ഉണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Advertisment

മുഫദാലിൻ്റെ ടീം ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പദ്ധതികളിൽ ഒന്നായിരുന്നു മതിൽ. “ഡിസൈനിൻ്റെ വ്യാപ്തി മനസ്സിലാക്കിയതിന് ശേഷം അത് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ കഠിനമായാണ് പ്രവർത്തിച്ചത്. വ്യത്യസ്‌ത മെറ്റീരിയലുകൾ ഉപയോഗിച്ച് പ്രിൻ്റുചെയ്യുന്നതും വിവിധ ഭാഗങ്ങളിൽ പ്രിൻ്റ് ചെയ്യുന്നതും കൂട്ടിച്ചേർക്കുന്നതും ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്തു. എന്നിരുന്നാലും, ഞങ്ങൾക്ക് ഒരേയൊരു ഓപ്ഷൻ മാത്രമേയുള്ളൂവെന്ന് മനസിലായി. അത് സൈറ്റിലെ മതിൽ കോൺക്രീറ്റിൽ അച്ചടിക്കുകയെന്നതായിരുന്നു. അവസാന നിമിഷ പ്രോജക്ടായതിനാൽ പല വിധത്തിലുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ക്ഷേത്രത്തി​ന്റെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തങ്ങളുടെ ജോലി രാത്രിയിൽ നടത്താൻ തീരുമാനിച്ചു. വൈകുന്നേരം മുതൽ സൂര്യോദയം വരെ കഠിനമായി അധ്വാനിച്ചു. ” കോൺക്രീറ്റിൻ്റെ ശരിയായ മിശ്രിതം കണ്ടെത്തുക എന്നതായിരുന്നു കമ്പനി നേരിട്ട മറ്റൊരു വെല്ലുവിളി. പിന്നീട് ത്രീ ഡി പ്രി​ന്റിം​ഗും നടത്തി. ത്രീ ഡി പ്രി​ന്റിം​ഗിന് വളരെ ശോഭനമായ ഭാവിയാണുള്ളത്. പ്രി​ന്റിം​ഗ് ഉൾപ്പെടുത്തിയുള്ള നിരവധി പ്രോജക്ടുകൾ ഭാവിയിൽ ചെയ്യുമെന്നും ദുബായ് മുനിസിപ്പാലിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ഡിസൈനോടു കൂടിയ പ്രോജക്ട് മനോഹരമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മുഫദാൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group