യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് പിഴയേർപ്പെടുത്തി. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് 400 ദിർഹം (9092 രൂപ) ആണ് പിഴ ചുമത്തിയത്. ദുബായ്, അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിൽ നിന്നുള്ള നിരവധി ജീവനക്കാർക്കാണ് പിഴ ചുമത്തിയത്. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുകയും വേണം. ഇൻഷുറൻസ് എടുത്ത് ഒരു വർഷം പൂർത്തിയായവർക്ക് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനകം പുതുക്കാത്തവർക്കാണ് പിഴ ചുമത്തുക. ഇൻഷുറൻസ് എടുക്കാത്തതിനുള്ള പിഴ അടച്ചാൽ മാത്രമേ വിസയും ലേബർ കാർഡും പുതുക്കാനും സാധിക്കൂ. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരെല്ലാം തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നാണ് നിയമം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ജീവനക്കാർക്കായി വലിയ കമ്പനികളുടെ ഹ്യുമൻ റിസോഴ്സ് വിഭാഗം തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്ത് നൽകിയിരുന്നു. തുക പിന്നീട് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയും ചെയ്തിരുന്നു. യഥാസമയം ഇൻഷുറൻസ് പുതുക്കാത്തത് മൂലം ജീവനക്കാർക്ക് നല്ലൊരു തുകയാണ് പിഴയടയ്ക്കേണ്ടി വരുന്നത്.