Advertisment

പ്രവാസികൾ അറിഞ്ഞിരുന്നോ?? ഫോണിലൂടെ ഇനി ലൈസൻസും വാഹന രജിസ്ട്രേഷനും എളുപ്പത്തിൽ പുതുക്കാം, വിശദവിവരങ്ങൾ…

Advertisment

ദുബായിൽ ഡ്രൈവിം​ഗ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി എളുപ്പത്തിൽ പുതുക്കാം. മൊബൈൽ ഫോണിൽ തന്നെ പുതുക്കാമെന്ന് ആർടിഎ അറിയിച്ചു. ആർടിഎ ആപ്പി​ന്റെ പുതിയ പതിപ്പിലൂടെ എളുപ്പത്തിൽ സേവനം ഉപയോ​ഗപ്പെടുത്താം. സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിം​ഗ് ലൈസൻസ് വിവരങ്ങളും ആർടിഎ ആപ്പ് വഴി സാംസങ് വാലറ്റിൽ നേരിട്ട് ചേർക്കാം. ഈ ഏകജാലക സൊല്യൂഷൻ ഉപയോക്താക്കൾക്ക് അവരുടെ വാഹനവും ഡ്രൈവിങ് ലൈസൻസും പുതുക്കാനും തടസ്സമില്ലാതെ പാർക്കിങ് ടിക്കറ്റുകൾ വാങ്ങാനും സഹായകമാണ്. ആപ്പിലുള്ള എല്ലാ ഡാറ്റയും ഉയർന്ന നിലവാരത്തിൽ പരിപാലിക്കപ്പെടുമെന്ന് ആർടിഎ സ്മാർട്ട് സർവീസസ് ഡയറക്ടർ മീറ അൽ ഷെയ്ഖ് പറഞ്ഞു. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിൽ സാംസങ്ങും പ്രതിജ്ഞാബദ്ധരാണെന്ന് സാംസങ് ഗൾഫ് ഇലക്ട്രോണിക്സിലെ മൊബൈൽ എക്സ്പീരിയൻസ് വിഭാഗം തലവൻ ഫാദി അബു ഷാമത്തും കൂട്ടിച്ചേർത്തു. കൂടാതെ ദുബായ് മെട്രോയോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗതമോ ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കൾക്ക് വേണ്ടി ആർടിഎ ഡിജിറ്റൽ നോൽ പേ( nolPay) അവതരിപ്പിച്ചു. ഗതാഗതത്തിനോ മറ്റ് ഷോപ്പിം​ഗുകൾക്കോ പണമടയ്ക്കാൻ സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ ടാപ്പ് ചെയ്താൽ മതിയാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Advertisment

ANDROID : https://play.google.com/store/apps/details?id=com.snowballtech.rta&hl=en_IN

IOS : https://apps.apple.com/uy/app/nol-pay/id1541976471

Advertisment

OFFICIAL WEBSITE : https://www.rta.ae/wps/portal/rta/ae/public-transport/nol/topup-nol

SAMSUNG USERS : https://www.samsung.com/ae/support/mobile-devices/nol-pay-application-on-samsung-phones/

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group