കൊവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾക്കായി പണം ചെലവഴിക്കുന്നെന്ന് റിപ്പോർട്ട്. വിദേശയാത്രകൾക്കായാണ് കൂടുതലും പണം ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവാക്കുന്നത്. അഞ്ച് വർഷം മുമ്പ് പ്രതിമാസം 3,300 കോടി രൂപയായിരുന്നു ചെലവാക്കിയത്. 2023-24 ൽ ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വിദേശ യാത്രകൾക്കായി 1,41,800 കോടി രൂപ പിൻവലിച്ചെന്ന് ആർബിഐ പറയുന്നു. മുൻ വർഷത്തേക്കാൾ 24.4 ശതമാനം കൂടുതലാണ് നിലവിലെ നിരക്കുകൾ. ആളുകളുടെ വരുമാനം വർധിക്കുകയും മധ്യവർഗത്തിന്റെ വളർച്ച കൂടിയതും വിദേശയാത്രകൾ കൂടാൻ കാരണമായിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ പുറത്തേക്കുള്ള പണമൊഴുക്കിന്റെ 53 ശതമാനത്തിലധികം ഇന്ത്യക്കാരുടെ വിദേശ യാത്രയ്ക്ക് വേണ്ടിയാണ് ചെലവാക്കിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV