വേനലവധിക്ക് പ്രവാസികൾ നാട്ടിലേക്ക് എത്തുന്ന തിരക്കുകളിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളുമായി നാളുകൾക്ക് ശേഷം നാട്ടിലെത്തുന്നവരുമുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുമ്പോഴെ പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ വാങ്ങാൻ ഒരുങ്ങും. ചിലപ്പോഴൊക്കെ തങ്ങൽ കൊണ്ട വരുന്ന പെട്ടി തികയാതെ വരും വാങ്ങിയ സമ്മാനങ്ങൾ കൊണ്ട് വരാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഓറ്റവും നല്ല രസമമുള്ള ഒരു സമയമാണ് പെട്ടികെട്ടൽ. പെട്ടി അടിപൊളിയായി കെട്ടി നിറക്കുന്നത് സീനിയർ പ്രവാസികളാണ്. ഇളമുറക്കാർ സാധനങ്ങൾ നിറക്കാൻ സ്ഥലമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ സീനിയേഴ്സിന്റെ ഒരു എൻട്രിയുണ്ട്. അടുക്കും ചിട്ടയോടെ അവർ ഓരോന്നായി പെട്ടികളിൽ അടക്കും. മൂന്നു പെട്ടിയുണ്ടായിട്ടും സ്ഥലമില്ലെന്നു പറഞ്ഞവരുടെ സാധനങ്ങൾ ഒന്നിലാക്കി അവർ ഒരു നിൽപ്പ് നിൽക്കും. ബാക്കി വന്ന ഈ പെട്ടികൾ കൊടുക്കുന്നോ എന്ന ഭാവത്തിൽ. പിന്നെ അവിടുന്നും വീണ്ടും അടുത്ത പെട്ടി കെട്ടിനായി നടന്ന് നീങ്ങും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള ഓരോ സാധനങ്ങളാകും പെട്ടി നിറയെ. നാട്ടിലെത്തി ഇതൊക്കെ കൊടുക്കുമ്പോൾ ചിലരുടെ ചോദ്യമുണ്ട് കാര്യമായി ഒന്നും കൊണ്ടുവന്നില്ലേ എന്ന്. പക്ഷെ ഈ കൊണ്ടുവന്നതൊന്നും വെറുതെ കിട്ടിയതല്ലെന്ന് അവർ ഓർക്കുന്നില്ലല്ലോ. നിങ്ങൾക്ക് വേണ്ടത് നൽകാൻ ചിലപ്പോൾ ആ പ്രവാസി ആഗ്രഹിച്ച് വേണ്ടെന്നു വച്ച പല കാര്യങ്ങൾ ഉണ്ടാകും.അഴൻ സ്വരുക്കൂട്ടിയ പണത്തിൽ നിന്നാണ് ആ പെട്ടിയിലെ ഓരോന്നും അവർ സ്വന്തമാക്കിയത്. അതു കിട്ടുമ്പോൾ, അവന്റെ പ്രിയപ്പെട്ടവരുടെ മുഖത്തുണ്ടാകുന്ന ചിരിയാണ്, അവൻ വേണ്ടെന്നു വച്ച പലതിന്റെയും പ്രതിഫലം. പ്രിയപ്പെട്ടവർക്ക് വേണ്ടി കൊണ്ട് വരുന്ന പെട്ടി വിമാനെ കയറി നാട്ടിലെത്തുന്നത് വരെ പ്രവാസികളുടെ ഉള്ളിലൊരു തീയുണ്ട്. ആദ്യത്തേത് ബോർഡിങ് പാസ് എടുക്കുന്നിടത്താണ്. പെട്ടികളുടെ ഭാരം തൂക്കി നോക്കും വരെ ഹൃദയമിടിപ്പ് തകൃതിയിലായിരിക്കും. 30 കിലോ ആണ് പ്രവാസികൾക്ക് നാട്ടിൽ കൊണ്ടു പോകാൻ കഴിയുന്നത. ഒരാൾ മാത്രമാണ് പോകുന്നതെങ്കിൽ സ്വന്തം വസ്ത്രങ്ങൾ വയ്ക്കുമ്പോൾ തന്നെ പകുതി ഭാരമാകും. ഏറ്റവും വേണ്ടപ്പെട്ടവർക്കു മാത്രം സാധനം കൊണ്ടു പോകാമെന്നു വച്ചാൽ പോലും 30 കടക്കും. അങ്ങനെ തൂക്കം കൃത്യം ഒപ്പിച്ചു വരുമ്പോഴായിരിക്കും എയർപോർട്ടിലെ ത്രാസിൽ നമ്മുടെ പെട്ടിയിങ്ങനെ കിടക്കുന്നത്. കൗണ്ടറിലെത്തുന്ന സ്റ്റാഫിന്റെ അന്നത്തെ മൂഡ് ശരിയല്ലെങ്കിൽ 31-ാമത്തെ കിലോ മുതൽ പിഴ ഈടാക്കി തുടങ്ങും. കിലോയ്ക്ക് 100 ദിർഹമാണ് അധികനിരക്ക്. 10 ദിർഹത്തിന്റെ സാധനത്തിനായിരിക്കും 100 ദിർഹം അടയ്ക്കാൻ അവർ വാശി പിടിക്കുന്നത്. പെട്ടിയിലെ അധിക ഭാരത്തിന് മുന്നിൽ കയ്യിലെ കാശ് പോകുമ്പോൾ, കെട്ടിയ പെട്ടി പൊട്ടിക്കാൻ പ്രവാസികൾ നിർബന്ധിതരാകും. ആഗ്രഹിച്ചു വാങ്ങിയ പലതും അവർ പെട്ടിയിൽ നിന്ന് എയർ പോർട്ടിലെ വേസ്റ്റ് ബിന്നിലേക്ക് ഇടും.
കാർഗോ സർവ്വീസ്
നാട്ടിലേക്ക് കൂടുതൽ സാധനങ്ങൾ കൊണ്ടു പോകുന്നവർ കാർഗോ സർവ്വീസുകളെ ആശ്രയിക്കുന്നത് നല്ലതെന്ന അഭിപ്രായം സീനിയർ പ്രവാസികൾക്ക് ഉണ്ട്. എയർ കാർഗോയിൽ കിലോ 12 ദിർഹമാണ് ഈടാക്കുന്നത്. കുറഞ്ഞത് 30 കിലോ ഉണ്ടെങ്കിലേ കാർഗോ അയയ്ക്കാൻ കഴിയൂ. ചെലവ് 360 ദിർഹം. വിമാന ടിക്കറ്റിനൊപ്പം അധിക ബാഗേജ് വാങ്ങണമെങ്കിൽ 10 കിലോയ്ക്ക് 250 ദിർഹം മുതലാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. യാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് കാർഗോ അയച്ചാൽ, നാട്ടിലെത്തുമ്പോൾ കാർഗോയും വീട്ടിലെത്തും. പതുക്കെ കിട്ടിയാൽ മതിയെങ്കിൽ കപ്പൽ മാർഗം അയയ്ക്കാം. കിലോയ്ക്ക് 4 – 5 ദിർഹം. തുറമുഖത്തെ ക്ലിയറൻസ് കിട്ടുന്ന മുറയ്ക്ക് 20 – 30 ദിവസം കൊണ്ട് കാർഗോ വീട്ടിൽ കിട്ടും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV