നായകളിൽ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തി യുഎഇയിലെ വെറ്റിനറി ഡോക്ടർമാർ. അബുദാബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാൽവ് മാറ്റിവെച്ചത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ പ്രഫസർ കറ്റ്‌സൂരിയോ മറ്റ്‌സൂറ, അബൂദാബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ബോട്ട് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് വിദഗ്ധസംഘമാണ് നായകളുടെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV