Advertisment
അബുദാബിയിൽ കണ്ണൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെയും കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതി ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Advertisment