Posted By rosemary Posted On

യുഎഇയിൽ സ്വർണം വാങ്ങാൻ നല്ല സമയമോ? വിലയിൽ മാറ്റം

വ്യാഴാഴ്ച വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണവില ഇടിവ് രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്, സ്വർണത്തി​ന്റെ 24K വേരിയൻ്റ് ഗ്രാമിന് 290 ദിർഹമായി. കഴിഞ്ഞ രാത്രി അവസാനത്തോടെ ഗ്രാമിന് അര ദിർഹം കുറഞ്ഞു. അതേസമയം, മാർക്കറ്റുകൾ തുറക്കുമ്പോൾ ഗ്രാമിന് യഥാക്രമം 22K, 21K, 18K എന്നിവ യഥാക്രമം 268.5 ദിർഹം, 260 ദിർഹം, 222.75 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്കുകൾ. പ്രാദേശിക സമയം രാവിലെ 9.15 ന് 0.35 ശതമാനം ഉയർന്ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,393.29 ഡോളറിലെത്തി. വിപണിയെ നിരീക്ഷിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കും വിധം സ്വർണത്തിന് $ 2,480 നും $ 2,353 നും ഇടയിലായാണ് നിരക്കെന്ന് പെപ്പർസ്റ്റോണിലെ ഗവേഷണ മേധാവി ക്രിസ് വെസ്റ്റൺ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *