
malaysiaairlines; ഈ എയർലൈനിൽ പറക്കാൻ 7 കാരണങ്ങൾ! ഓഫറുകൾ അറിയാതെ പോകരുത്, ലക്ഷ്യം മാത്രമല്ല യാത്രയും ഇനി ‘ബെസ്റ്റ്’
malaysiaairlines;യാത്ര ലക്ഷ്യസ്ഥാനം പോലെ തന്നെ പ്രധാനമാണെന്ന ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് മലേഷ്യൻ എയർലൈൻസ് (Malaysia Airlines). വിമാനത്തിൽ കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ യാത്രക്കാരന് മികച്ച അനുഭവം നൽകാൻ എയർലൈൻസ് ശ്രദ്ധിക്കുന്നു. ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ മലേഷ്യൻ ആതിഥ്യമര്യാദയുടെ പൂർണ്ണതയോടെ സൗഹൃദപരമായ സമീപനവും സഹായവും നൽകി കാബിൻ ക്രൂ അംഗങ്ങൾ ഓരോ യാത്രികരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ മുന്നിലുണ്ടാകും. 2025-ലെ സ്‌കൈട്രാക്‌സ് അവാർഡിൽ (Skytrax Award) എട്ടാമത്തെ ബെസ്റ്റ് കാബിൻ ക്രൂ ആയി മലേഷ്യൻ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. മലേഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ മലേഷ്യൻ എയർലൈൻസ് ഏഷ്യയിലും പുറത്തുമായി 69 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. മലേഷ്യൻ എയർലൈൻസിന്റെ ആസ്ഥാനമായ ക്വാലാലംപൂർ, സഞ്ചാരികളെ ലോകത്തിലെ വ്യത്യസ്ത നഗരങ്ങളിലേക്കും സുന്ദരമായ തീരങ്ങളിലേക്കും സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കുമുള്ള വാതിലാണ്.
മലേഷ്യൻ എയർലൈൻസിലുള്ള നിങ്ങളുടെ യാത്ര മികച്ചതാക്കി മാറ്റാൻ സഹായിക്കുന്ന ഏഴ് ഗംഭീര കാരണങ്ങളും ഓഫറുകളും ഇതാ:
- ഭാരത്തിന്റെ കാര്യത്തിൽ പേടിവേണ്ട
മലേഷ്യൻ എയർലൈൻസ് നൽകുന്ന മികച്ച ബാഗേജ് അലവൻസ് (Baggage Allowance) ആണ് ആദ്യത്തെ പ്രധാന കാരണം. എല്ലാ ടിക്കറ്റ് വിഭാഗത്തിലും ആവശ്യത്തിന് ഭാരം കൂടെ കരുതാനുള്ള അവസരം ഇത് നൽകുന്നു. ഇക്കോണമി ക്ലാസിൽ 35 കിലോഗ്രാം വരെയും ബിസിനസ് ക്ലാസിൽ 50 കിലോഗ്രാം വരെയും ബാഗേജ് കൊണ്ടുപോകാം. യാത്രാവേളയിൽ ആവശ്യമുള്ളതൊന്നും ഉപേക്ഷിക്കാതെ കൂടെ കരുതാൻ ഈ പോളിസിയിലൂടെ സാധിക്കും.
- എല്ലാ ബുക്കിങ്ങിലും രുചിയൂറുന്ന വിഭവങ്ങൾ
മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിനൊപ്പം നിങ്ങളുടെ രുചിമുകുളങ്ങളും പറന്നുയരും. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ഭക്ഷണവിഭവങ്ങൾ അധിക ചാർജില്ലാതെ ബുക്ക് ചെയ്യാനാവും. ബിസിനസ് ക്ലാസ് യാത്രികരെ എംഎച്ച് സിഗ്നേച്ചർ ഡ്രിങ്ക് നൽകിയാണ് സ്വാഗതം ചെയ്യുക. ചെമ്മീനും കക്കയും നൂഡിൽസും പാലക് പനീറുമെല്ലാം സവിശേഷ വിഭവങ്ങളായി യാത്രികർക്കു മുന്നിലെത്തും. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്കായി ചോറ് തേങ്ങാപാലിൽ പാചകം ചെയ്ത നാസി ലെമാക് (Nasi Lemak), പ്രത്യേക മസാല പുരട്ടിയ ചിക്കൻ റെൻഡാങ് (Chicken Rendang), ഇറ്റാലിയൻ വിഭവമായ ലസൻഗ (Lasagna) എന്നിവ ഉൾപ്പെടെയുള്ള വിഭവങ്ങളുണ്ട്. സസ്യാഹാരികൾ, പ്രമേഹമുള്ളവർ, കുറഞ്ഞ കലോറി ഭക്ഷണം ആവശ്യമുള്ളവർ എന്നിവർക്കായി പ്രത്യേക ഭക്ഷണ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
- ബിസിനസ് ക്ലാസിലേക്ക് സൗജന്യമായി ഒരു അപ്‌ഗ്രേഡ്!
അധിക ചെലവുകളില്ലാതെ ബിസിനസ് ക്ലാസിൽ (Business Class) യാത്ര ചെയ്യാനൊരു അവസരവും മലേഷ്യൻ എയർലൈൻസ് യാത്രികർക്ക് നൽകുന്നു. ഇതിലൂടെ വിശാലമായ സീറ്റുകൾ, ശാന്തമായ കാബിൻ, 10 കിലോ അധിക ബാഗേജ്, എക്‌സ്‌ക്ലുസീവ് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, എളുപ്പത്തിലുള്ള ചെക്ക് ഇൻ, ബോർഡിങ് തുടങ്ങിയ സൗകര്യങ്ങൾ ആസ്വദിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രക്ക് 72 മണിക്കൂർ മുൻപ് മലേഷ്യൻ എയർലൈൻസിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ ‘മാനേജ് ബുക്കിങ്’ (Manage Booking) എന്ന വിഭാഗം പരിശോധിക്കുക. നിങ്ങളുടെ ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടോ എന്ന് ഇവിടെ അറിയാനാവും.
- ബോണസ് സൈഡ് ട്രിപ്പ്: ഒരു നഗരം സൗജന്യമായി ചുറ്റിയടിക്കാം
ദീർഘദൂര യാത്രകളിൽ കണക്റ്റിങ് വിമാനം കയറുന്ന അവസരങ്ങളിൽ ഒരു മലേഷ്യൻ നഗരത്തിലേക്ക് അധിക നിരക്കുകളില്ലാതെ യാത്ര ചെയ്യാനുള്ള അവസരം ആണ് ബോണസ് സൈഡ് ട്രിപ്പ് (Bonus Side Trip). തെക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങൾക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. കുച്ചിങ്, അലോർ സെറ്റാർ, ലങ്കാവി, ജോഹർ ബാഹ്രു, കൊട്ട ഭാരു, ക്വാല തെരങ്കാനു, കുവാന്തൻ/പെനാങ് എന്നീ നഗരങ്ങളിലൊന്നാണ് യാത്രക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാൻ സാധിക്കുക.
- കുട്ടികളുടെ ഇഷ്ട എയർലൈൻ: MH ജൂനിയർ എക്‌സ്‌പ്ലോറർ പ്രോഗ്രാം
എംഎച്ച് ജൂനിയർ എക്‌സ്‌പ്ലോറർ പ്രോഗ്രാം (MH Junior Explorer Programme) വഴി കുട്ടി യാത്രികരെയും (രണ്ട് മുതൽ 12 വയസ്സുവരെ) മലേഷ്യൻ എയർലൈൻസ് സന്തോഷത്തോടെ യാത്ര ചെയ്യാൻ സഹായിക്കുന്നു. സ്‌പെഷൽ ആക്ടിവിറ്റി പാക്ക് (പസിലുകൾ, കളറിങ് കിറ്റ്, കളിപ്പാട്ടങ്ങൾ) സൗജന്യമായി ലഭിക്കും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഷോകളും സിനിമകളുമെല്ലാം നിറഞ്ഞതാണ് ഇൻ ഫ്ലൈറ്റ് എന്റർടെയിൻമെന്റ്. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുമ്പോൾ കുട്ടികൾക്കും കൈക്കുഞ്ഞുങ്ങൾക്കും പ്രത്യേകം ഭക്ഷണം ബുക്ക് ചെയ്യാം.
- അത്യാധുനിക A330neo വിമാനത്തിലെ ആഢംബര യാത്ര
ക്വാലാലംപൂരിൽ നിന്നും ഡെൻപസാർ, ഓക്ക്‌ലൻഡ്, മെൽബൺ, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുത്തൻ എ330നിയോ (A330neo) വിമാനങ്ങളിൽ യാത്ര ചെയ്യാനാവും. ബിസിനസ് ക്ലാസിൽ: ഫ്‌ളാറ്റ് ബെഡുകൾ, സ്വകാര്യത നൽകുന്ന വാതിലുകൾ, 17.3 ഇഞ്ച് 4K സ്‌ക്രീനിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, സെൽഫ് സർവീസ് സ്‌നാക്ക് ബാർ എന്നിവ ലഭ്യമാണ്.
ഇക്കോണമി ക്ലാസ്: ഹൂക്കുകൾ, കപ്പ് ഹോൾഡറുകൾ, മികച്ച സ്‌റ്റോറേജ് സൗകര്യങ്ങൾ
യാത്രികർക്ക് വൈഫൈ സൗകര്യങ്ങളും ആസ്വദിക്കാനാവും. 13.3 ഇഞ്ച് 4K സ്‌ക്രീനിൽ കിഡ്‌സ് മോഡും ലഭ്യമാണ്.
- നേരിട്ട് ബുക്ക് ചെയ്യൂ, ഇളവുകളും സമ്മാനങ്ങളും നേടൂ
മലേഷ്യൻ എയർലൈൻസിന്റെ ഔദ്യോഗിക വെബ് സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴി നേരിട്ട് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകളും പ്രത്യേക സമ്മാനങ്ങളും ലഭിക്കും. അടുത്ത യാത്രയിൽ മുതിർന്നവർക്ക് 15 ശതമാനവും കുട്ടികൾക്ക് 25 ശതമാനവും ടിക്കറ്റ് നിരക്കിൽ ഇളവ്.
ലോയൽറ്റി പ്രോഗ്രാമായ എന്റിച്ചിൽ (Enrich) അംഗങ്ങളായവർക്ക് അധികമായി 5 ശതമാനം ടിക്കറ്റ് നിരക്കിളവും ക്വാലാലംപൂർ വിമാനത്താവളത്തിലെ ഗോൾഡൻ ലോഞ്ചിലേക്കുള്ള (Golden Lounge) പ്രവേശനവും ലഭിക്കും. അധിക നിരക്കുകൾ നൽകാതെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം മാത്രം നൽകി യാത്രാ സമയം മാറ്റാനും അവസരമുണ്ടാവും.
മലേഷ്യൻ എയർലൈൻസ് നൽകുന്ന ഓഫറുകളെ കുറിച്ചറിയാൻ https://www.malaysiaairlines.com/in/en/promotions.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Comments (0)