Advertisment

recover deleted WhatsApp messages; അബദ്ധത്തിൽ വാട്സാപ് മെസേജുകൾ ഡിലീറ്റ് ആയോ?തിരിച്ചെടുക്കാൻ ഇതാ ഒരു എളുപ്പവഴി

Advertisment

recover deleted WhatsApp messages; പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിനിടയിലോ മറ്റോ അബദ്ധത്തിൽ വാട്സാപ് ചാറ്റുകളോ ചിത്രങ്ങളോ ഡിലീറ്റ് ആയിപ്പോകാറുണ്ടോ പ്രധാനപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടതെങ്കിൽ ആർക്കും പരിഭ്രാന്തിയുണ്ടാകും. എന്നാൽ പേടിക്കേണ്ടതില്ല, വാട്സാപ്പിന്റെ തന്നെ ‘ക്ലൗഡ് ബാക്കപ്പ്’ (Cloud Backup) സംവിധാനം ഉപയോഗിച്ച് ഇവ തിരിച്ചെടുക്കാവുന്നതേയുള്ളൂ. ഈ വിദ്യ പരീക്ഷിക്കുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക.

Advertisment

എങ്ങനെ തിരിച്ചെടുക്കാം

വാട്സാപ് നിങ്ങളുടെ ചാറ്റുകൾ ആൻഡ്രോയിഡ് ഫോണുകളിൽ Google Drive-ലേക്കും, ഐഫോണുകളിൽ iCloud-ലേക്കും കൃത്യമായ ഇടവേളകളിൽ ബാക്കപ്പ് ചെയ്യാറുണ്ട്. നിങ്ങൾ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ബാക്കപ്പ് ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ഉണ്ടെങ്കിൽ മാത്രമേ അവ തിരിച്ചെടുക്കാൻ സാധിക്കൂ.

Advertisment

ആൻഡ്രോയിഡ് ഫോണുകളിൽ ചെയ്യേണ്ടത്

ബാക്കപ്പ് പരിശോധിക്കുക: ആദ്യം വാട്സാപ് സെറ്റിങ്‌സ് തുറക്കുക (Settings > Chats > Chat backup). ഇവിടെ കാണുന്ന ‘Last Backup’ തീയതിയും സമയവും പരിശോധിക്കുക. നിങ്ങൾ മെസേജ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപുള്ള സമയത്താണ് ബാക്കപ്പ് എടുത്തതെന്ന് ഉറപ്പാക്കുക.

Advertisment

റീ-ഇൻസ്റ്റാൾ ചെയ്യുക: ഫോണിൽ നിന്ന് വാട്സാപ് അൺഇൻസ്റ്റാൾ ചെയ്തശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.

ലോഗിൻ ചെയ്യുക: ആപ്പ് തുറന്ന് ഫോൺ നമ്പർ വെരിഫൈ ചെയ്യുക. (ബാക്കപ്പ് എടുത്ത അതേ നമ്പറും ഗൂഗിൾ അക്കൗണ്ടും തന്നെയായിരിക്കണം ഉപയോഗിക്കുന്നത്).

റീസ്റ്റോർ ചെയ്യുക: നമ്പർ വെരിഫൈ ചെയ്തുകഴിയുമ്പോൾ ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ നിന്ന് വീണ്ടെടുക്കണോ എന്ന് വാട്സാപ് ചോദിക്കും. അവിടെ ‘Restore’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പ്രോസസ്സ് പൂർത്തിയാകുമ്പോൾ ‘Next’ അടിക്കുക. നിങ്ങളുടെ പഴയ ചാറ്റുകൾ തിരികെ വന്നിട്ടുണ്ടാകും.

ഐഫോണുകളിൽ (iOS) ചെയ്യേണ്ടത്

ബാക്കപ്പ് ഉറപ്പാക്കുക: വാട്സാപ് സെറ്റിങ്‌സിൽ പോയി (Settings > Chats > Chat Backup) അവസാന ബാക്കപ്പ് എടുത്ത തീയതി പരിശോധിച്ച് ഉറപ്പുവരുത്തുക.

ആപ്പ് മാറ്റുക: ഐഫോണിൽ നിന്ന് വാട്സാപ് അൺഇൻസ്റ്റാൾ ചെയ്തശേഷം ആപ്പ് സ്റ്റോറിൽ നിന്ന് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.

റീസ്റ്റോർ ചെയ്യുക: ഫോൺ നമ്പർ വെരിഫൈ ചെയ്തുകഴിയുമ്പോൾ ‘Restore Chat History’ എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുന്നതോടെ പഴയ ചാറ്റുകൾ ഐക്ലൗഡിൽ നിന്ന് റീസ്റ്റോർ ആകും. (ഇതിനായി ഒരേ ആപ്പിൾ ഐഡി തന്നെ ഉപയോഗിക്കണം).

ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

പുതിയ മെസേജുകൾ നഷ്ടപ്പെടും: ബാക്കപ്പ് എടുത്ത സമയത്തിന് ശേഷം വന്നതോ അയച്ചതോ ആയ മെസേജുകൾ ഈ രീതിയിൽ റീസ്റ്റോർ ചെയ്യുമ്പോൾ നഷ്ടപ്പെടും.

റീസ്റ്റോർ ബട്ടൺ മറക്കരുത്: വാട്സാപ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോൾ ചോദിക്കുന്ന ‘Restore’ ഓപ്ഷൻ സ്കിപ്പ് (Skip) ചെയ്താൽ പിന്നീട് പഴയ ചാറ്റുകൾ തിരിച്ചെടുക്കാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ വീണ്ടും അൺഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

ഓട്ടോമാറ്റിക് ബാക്കപ്പ്: അപ്രതീക്ഷിതമായി ചാറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ വാട്സാപ്പിൽ ‘Daily Backup’ (ദിവസേനയുള്ള ബാക്കപ്പ്) ഓപ്ഷൻ എനേബിൾ ചെയ്യുന്നത് നല്ലതായിരിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group